ജോസഫ് ഔസോ ഫോമ ദേശീയ കമ്മ­റ്റി­യി­ലേക്ക്

07:40Aam 4/6/2016

Newsimg1_11704971
ലോസ് ആഞ്ച­ലസ്: ജോസഫ് ഔസോയെ, കേരള അസോ­സി­യേ­ഷന്‍ ഓഫ് ലോസ് ആഞ്ച­ലസ് ഫോമ നാഷ­ണല്‍ കമ്മ­റ്റി­യം­ഗ­മായി നാമ­നിര്‍ദ്ദേശം ചെയ്തു. ഫോമ­യുടെ ഏറ്റവും വലിയ റീജി­യ­നായ വെസ്റ്റ് കോസ്റ്റ് റീജി­യന്റെ പ്രതി­നി­ധി­യായി ഫോമ­യുടെ ആരംഭം മുതല്‍ ജോസഫ് ഔസോ സദാ കര്‍മ്മ­നി­ര­ത­നാ­ണ്.

ഫോമ­യുടെ ട്രഷ­റര്‍, “കല’യുടെ പ്രസി­ഡന്റ് എന്നീ പദ­വി­കള്‍ അല­ങ്ക­രിച്ച ഇദ്ദേഹം നില­വില്‍ ഫോമ­യുടെ ഉപ­ദേ­ശക സമിതി വൈസ് ചെയര്‍മാന്‍ കൂടി­യാ­ണ്.

അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ഇട­യില്‍ തന്റേ­തായ ശൈലി­യി­ലുള്ള വ്യക്തി­ത്ത­ത്തി­നു­ടമ കൂടി­യായ ഔസോ, അിറ­യ­പ്പെ­ടുന്ന ഒരു ചല­ച്ചി­ത്ര­ന­ടനും കലാ­കാ­രനും കൂടി­യാ­ണ്. ഹൗ ഓള്‍ഡ് ആര്‍ യു, പുരാനി ദിന്‍ (ഹി­ന്ദി) എന്നീ സിനി­മ­ക­ളിലും അനേകം ഷോര്‍ട്ട് ഫിലി­മു­ക­ളിലും അഭി­ന­യി­ച്ചി­ട്ടു­ണ്ട്. താമ­സി­യാതെ പുറ­ത്തി­റ­ങ്ങുന്ന കാമ­സൂത്ര ഗാര്‍ഡന്‍ എന്ന ഇംഗ്ലീഷ് സിനി­മ­യിലും തന്റേ­തായ അഭി­നയ മികവ് തെളി­യിച്ചു കഴി­ഞ്ഞു.
Newsimg2_35400823
കാലി­ഫോര്‍ണിയ ആസ്ഥാ­ന­മാക്കി പ്രവര്‍ത്തി­ക്കുന്നതും, നാട്ടി­ലുള്ള മല­യാ­ളി­ക­ളായ ക്യാന്‍സര്‍ രോഗി­കള്‍ക്ക് വ്യക്തി­ഗ­ത­മായ ചികിത്സാ സഹായം നല്‍കി വരുന്നതുമായ എസ്.­ഡി.എം ക്യാന്‍സര്‍ റിലീഫ് ഫണ്ട ിന്റെ ബോര്‍ഡ് ഡയ­റ­ക്ടര്‍ കൂടി­യാ­ണ് ജോസഫ് ഔസോ.

കേരള അസോ­സി­ഷന്‍ ഓഫ് ലോസ് ആഞ്ച­ല­സിന്റെ നിറസാന്നി­ധ്യ­മായ ഔസോയെ ഫോമ നാഷ­ണല്‍ കമ്മ­റ്റി­യം­ഗ­മായി നിര്‍ദ്ദേ­ശി­ച്ചത് “കല’യുടെ പ്രസി­ഡന്റ് സോദ­രന്‍ വര്‍ഗീ­സ്, സെക്ര­ട്ടറി അഞ്ജു മാത്യു, സുകു­മാ­രന്‍ നായര്‍, ജോണ്‍ കെ ജോസ­ഫ്, പന്തളം ജോണ്‍സണ്‍, ജോണ്‍ മാത്യു, സണ്ണി നടു­വി­ല­ക്കോ­ട്ട്, രശ്മി നായര്‍, ആനന്ദ് കുഴി­മറ്റം, ഫിറോസ് മുസ്തഫാ, സുജ ഔസോ, ജിമ്മി ജോസ­ഫ്, ജോര്‍ജ്ജ് കുട്ടി എന്നി­വ­ര­ട­ങ്ങുന്ന എക്‌സി­ക്യു­ട്ടീവ് കമ്മ­റ്റി­യാ­ണ്.