ജോസഫ് പടവുപുരക്കല്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

11:33am 6/6/2016
Newsimg1_25966042

ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന ജോസഫ് പടവുപുരക്കല്‍ (ബാബു­- ­69) (AKA JOE.P) ജൂണ്‍ അഞ്ചിനു നിര്യാതനായി. നെടുമുടി പടവുപുരക്കല്‍ പരേതനായ പി.കെ. ചാക്കോയുടെയും ത്രേസ്യാമ്മയുടെയും പുത്രനാണ്.

1976­ല്‍ അമേരിക്കയിലെത്തിയ ബാബു 1976­85 കാലത്ത് ജി.ഇ. സൈറക്യൂസില്‍ ഉദ്യോഗസ്ഥാനായിരുന്നു. 1986­ല്‍ ന്യുയോര്‍ക്ക് ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥനാകുകയും 2014­ ല്‍ വിരമിക്കുകയും ചെയ്തു.

ഭാര്യ അമ്മിണി എടത്വ കൊപ്പാറ കുടുംബാംഗമാണ്. പുത്രന്‍ ജെയ് പടവുപുരക്കല്‍ (ഫെഡറല്‍ റിസര്‍വ് ന്യുയോര്‍ക്ക്). കൊച്ചു മകന്‍ കേഡന്‍.

സഹോദരര്‍: സണ്ണി പടവുപുരക്കല്‍ (നെടുമുടി), മറിയാമ്മ പഴയപുരക്കല്‍ (അതിരമ്പുഴ), രാജമ്മ കുമ്മണ്ണൂര്‍ പറമ്പില്‍ (തീക്കോയ്) ആന്‍സമ്മ നന്തികാട്ട്കണ്ടത്തില്‍ (തൊടുപുഴ) അലക്‌­സ് പടവുപുരക്കല്‍ (പൊമോണ, ന്യുയോര്‍ക്ക്)

പൊതുദര്‍ശനം: ജൂണ്‍ 8 ബുധന്‍ 5 മുതല്‍ 9 വരെ: ജോസഫ് ഡബ്ലിയു­സോര്‍സ് ഫ്യൂണറല്‍ ഹോം (728 വെസ്റ്റ് നയാക്ക് റോഡ്, വെസ്റ്റ് നയാക്, ന്യുയോര്‍ക്ക്­ 10994.

സംസ്­കാര ശുശ്രൂഷ ജൂണ്‍ 9 വ്യാഴം10 മണിക്ക് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ ആരംഭിക്കും (നാനുവറ്റ്, ന്യുയോര്‍ക്ക്­ 10994)

വിവരങ്ങള്‍ക്ക്: അലക്‌­സ് പടവുപുരക്കല്‍ ­845­304­1569