ജോസഫ് സക്കറിയ (ജോണി-64) സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി

10:06am 2/5/2016

ജോയിച്ചന്‍ പുതുക്കുളം
Obit_josephscaria_pic
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരു ആറാട്ടുപുഴ അയ്യരേത്ത് കുടുംബാംഗം ജോസഫ് സക്കറിയ (ജോണി- 64) നിര്യാതനായി. സംസ്‌കാരം മെയ് രണ്ടാം തീയതി ഫെയര്‍വ്യൂ സെമിത്തേരിയില്‍. സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. പെരിശേരി അമ്പിത്തറയില്‍ കുടുംബാംഗമായ ശോശാമ്മ (മോളി) ആണ് ഭാര്യ. ജോമി, ജോബി, ജിമ്മി, ജോഷ്വാ എിവര്‍ മക്കളാണ്.

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സജീവാംഗമായ പരേതന്‍ സൗത്ത് ബീച്ച് സൈക്യാട്രിക് സെന്ററിലും, ക്ലോവ്‌ലാന്റ് നഴ്‌സിംഗ് ഹോമിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും 2014-ല്‍ വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയാണ്. ലക്‌നോവിലും, പൂനെയിലും ജിയോളജിക്കല്‍ സര്‍വ്വെയറായി സേവനം അനുഷ്ഠിച്ചശേഷം എ’ുവര്‍ഷം കുവൈറ്റിലും ജോലി ചെയ്തിരുു.

ഇമ്മാനുവേല്‍, ബഥനി, ജനസ്സിസ്, മാക്‌സ് എിവര്‍ കൊച്ചുമക്കളാണ്. ഗ്രേസി & ജോണി, അമ്മാള്‍ & പരേതനായ പൊടിച്ചായന്‍, ബേബി & കൊച്ചായന്‍, പൊമ്മ & അനിയന്‍കുഞ്ഞ്, പരേതരായ അനിയന്‍ & ലളിത എിവര്‍ സഹോദരങ്ങളാണ്. ജോസഫ് സക്കറിയ, പരേതയായ തങ്കമ്മ എിവരാണ് മാതാപിതാക്കള്‍.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത നേചതൃത്വം നല്‍കും. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.