ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരി സിസ്‌റര്‍ മാഗി മാത്യു നിര്യാതയായി

08:06am 21/4/2016

Newsimg1_23777278
പൈങ്കുളം എസ്­ എച്ച്­ ഹോസ്­പിറ്റല്‍ അഡ്­മിനിസ്‌­ട്രേറ്ററും സൈക്യാട്രിസ്റ്റുമായ സി. ഡോ. മാഗി മാത്യു (43)പനച്ചിയ്­ക്കല്‍ എസ്­. എച്ച്­ നിര്യാതയായി.

വ്യാഴാഴ്­ച വൈകിട്ട്­ 4 ന്­ മൃതദേഹം പൈങ്കുളം എസ്­. എച്ച്­. ഹോസ്­പിറ്റല്‍ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്­ക്കുന്നതാണ്­. തുടര്‍ന്ന്­ വെള്ളിയാഴ്­ച രാവിലെ വി. കുര്‍ബാനയ്­ക്കു ശേഷം മൃതദേഹം മൈലക്കൊമ്പ്­ മഠം ചാപ്പലിലേക്ക്­ സംവഹിക്കുന്നതാണ്­.

മൃതസംസ്­കാര ശുശ്രൂഷകള്‍… വെള്ളിയാഴ്­ച 3.30 പി.എം ന്­ മൈലക്കൊമ്പ്­ മഠം കപ്പേളയില്‍ വി. കുര്‍ബാനയോടെ ആരംഭിക്കുന്നതാണ്­.

കഴിഞ്ഞ 5 വര്‍ഷത്തോളം എസ്­ എച്ച്­ ഹോസ്­പിറ്റലില്‍ സൈക്യാട്രിസ്റ്റ്­, അസിസ്റ്റന്റ്­ അഡ്­മിനിസ്­ട്രറ്റര്‍, അഡ്­മിനിസ്­ട്രറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്­തു വരികയായിരുന്നു. എസ്­. എച്ച്­ ഹോസ്­പിറ്റല്‍ സ്ഥാപക സി. ഡോ. എയ്­ഞ്ചല്‍ മേരിയുടെ സഹോദര പുത്രിയും പനച്ചിയ്­ക്കല്‍ പരേതരായ മാത്യു, തങ്കമ്മ ദമ്പതികളുടെ പുത്രിയുയാണ്­. സഹോദരങ്ങള്‍ : മോളി തോമസ്­, അനു പോള്‍, വത്സ ബോബി, മോഹന്‍ മാത്യു, റാണി തോമസ്­, ജോസ്­ മാത്യു, പരേതയായ റോസമ്മ മാത്യു, ജെസ്സി ജോര്‍ജ്­, സന്തോഷ്­ മാത്യു, സേവി മനോ മാത്യു.