ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്

07:20 am 12/11/2016

Newsimg1_16769819
ടൊറന്റോ: ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കനേഡിയന്‍ താരങ്ങളുടെ ചെലവുകള്‍ക്കായുള്ള ഫണ്ട് റൈസിംഗിന്റെ ഭാഗമായി എല്ലാവര്‍ഷവും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടക്കാറുള്ള അതിപ്രശസ്തമായ ഗോള്‍ഡ് മെഡല്‍ പ്ലേറ്റ്‌സ് കോമ്പറ്റീഷനില്‍ മലയാളിയായ ജോ തോട്ടുങ്കല്‍ ഒന്നാം സമ്മാനമായ ഗോള്‍ഡ് മെഡലിന് അര്‍ഹനായി.

കാനഡയുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ആദ്യമായാണ് ഇതുപോലൊരു മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടുന്നത്. കാനഡയിലേക്ക് കുടിയേറി 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍ എന്ന റെസ്റ്റോറന്റ് ആരംഭിച്ചു. കനേഡിയന്‍ പാര്‍ലമെന്റില്‍ നിന്നും വളരെ ദൂരത്ത് അല്ലാത്ത കോക്കനട്ട് ലഗൂണില്‍ നിന്നാണ് കനേഡിയന്‍ പാര്‍ലമെന്റ് മിനിസ്‌റ്റേഴ്‌സ്, എംപിമാര്‍ എന്നിവര്‍ക്ക് ജോയുടെ റെസ്റ്റോറന്റില്‍ ഭക്ഷണം വളരെ പ്രിയങ്കരമാണ്. കാനഡയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രഡൂവും, മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെറും കോക്കനട്ട് ലഗൂണിനെപറ്റി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഇവിടുത്തെ നാടന്‍ ഭക്ഷണം മലയാളികളേക്കാള്‍ വെള്ളക്കാര്‍ക്കാണ് താത്പര്യം.

ഭാര്യ സുമ ജോ, മക്കളായ മാരിയേന്‍, മാത്യു, മൈക്കിള്‍ എന്നിവരോടൊപ്പം ഒട്ടാവയിലാണ് ജോ താമസിക്കുന്നത്.