ജ്ഞാനപീഠ പുരസ്കാരം ബംഗാളികവി ശംഖ ഘോഷിന്

01:46 PM 23/12/2016
sankha_ghosh-new_0
ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠ പുരസ്ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ബംഗാളിലെ അറിയപ്പെടുന്ന കവിയും വിമർശകനുമാണ് ശംഖ ഘോഷ്. 70 ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അദിരിലത ഗുൽമോമോയ്, കബിർ അഭിപ്രായ്, മുർഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാർഥന എന്നിവയാണ് പ്രധാനകൃതികൾ.
ഇപ്പോൾ ബംഗ്ളാദേശിൽ സ്ഥിതി ചെയ്യുന്ന ചാങ്പൂരിലാണ് ജനനം. 84 വയസായ ശംഖ ഘോഷ് ബംഗബാസി കോളേജ്, ജാദവ്പുർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രബീന്ദ്ര പുരസ്കാരം, സരസ്വതി സമ്മാൻ, സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1991ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.