07:30 am 4/6/2017
ദസൽഡോർഫ്: ത്രിരാഷ്ട്ര ഹോക്കി ടൂർണമെന്റിൽ ആതിഥേയരായ ജർമനിക്കെതിരേ ഇന്ത്യൻ പുരുഷ ഹോക്കി ടീം സമനില വഴങ്ങി. ഇരുടീമും രണ്ടു വീതം ഗോൾ അടിച്ച് സമനില പാലിക്കുകയായിരുന്നു.
13-ാം മിനിറ്റിൽ നിക്ലാസ് വെല്ലെനിലൂടെ ജർമനിയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മൻദീപ് സിംഗ്(45), സർദാർ സിംഗ്(45) എന്നിവരിലൂടെ ഇന്ത്യ തിരിച്ചടിച്ചു. 52-ാം മിനിറ്റിൽ തോബിയാസ് ഹൗക് ഗോൾ നേടിയതോടെ ജർമനി സമനില പിടിച്ചു.
ആദ്യ മത്സരത്തിൽ ഇന്ത്യയും ജർമനിയും ബെൽജിയത്തോട് തോറ്റിരുന്നു. തിങ്കളാഴ്ച ബെൽജിയത്തിന് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.