ജ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജിന്

02.20 AM 07-09-2016
K_G_George_760x400
തിരുവനന്തപുരം: 2015ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജിന്. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പരസ്‌കാരം.
മലയാള സിനിമയില്‍ പുത്തന്‍ ആഖ്യാനശൈലി പരിചയപ്പെടുത്തിയവരുടെ നിരയില്‍ പ്രമുഖനാണ് കെ ജി ജോര്‍ജ്. ഐ വി ശശി ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒക്ടോബര്‍ 15 ന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പുരസ്‌കാരം സമ്മാനിക്കും.