ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി

03.31 PM 18-05-2016
obit_marykutty_pic
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും ഷിക്കാഗോ കെ സി എസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍- 68) നിര്യാതയായി. സംസ്‌കാരം മേയ് 21-നു ശനിയാഴ്ച്ച ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദൈവാലയത്തില്‍ (രാവിലെ 8 മുതല്‍ 10 വരെ വെയ്ക്ക് സര്‍വ്വീസും തുടര്‍ന്ന് ദിവ്യബലിയും ശവസംസ്‌ക്കാര ശുശ്രൂഷകളും) നടത്തപ്പെടും.

നൈല്‍സിലെ മേരി ഹില്‍ സെമിത്തേരിയില്‍ സെന്റ് മേരീസ് ഇടവകക്കായി അനുവദിച്ചു തന്നിട്ടുള്ള സെമിത്തേരിയിലായിരിക്കും മൃതസംസ്‌കാരം. കടുത്തുരുത്തി ഞാറവേലില്‍ സിറിയക്ക് & പരേതയായ പെണ്ണമ്മ ദമ്പതിമാരുടെ മകളാണ്.

സഹോദരങ്ങള്‍: ഈനാസി & മാത്തുകുട്ടി കൊടുവത്ര, ഹൂസ്റ്റണ്‍ ഫിലിപ്പ് & ചിന്നമ്മ ഞാറവേലില്‍, ഷിക്കാഗോ. ചാച്ചമ്മ & ഡേവിസ് പറമ്പില്‍, ഹൂസ്റ്റണ്‍ ഓമന & സൈമണ്‍ ചെറുകര, ഹൂസ്റ്റണ്‍ ജോസി & എബ്രഹാം പറയംകാലായില്‍, ഹൂസ്റ്റണ്‍ ജോസ് & ടെസ്സി ഞാറവേലില്‍, ഷിക്കാഗോ ജോഷി & മിനി ഞാറവേലില്‍, ഷിക്കാഗോ.