ടാറില്‍ മുക്കിക്കൊല്ലുക എന്ന ക്രൂരതയാണ് ഐ.എസ്‌ന്റെ പുതിയ വിനോദം

10:47 pm 16/8/2106
download (7)
ഇറാഖ്: ഭീകരസംഘടനയായ ഐ.എസിന്റെ പുതിയ കൊലപാതകരീതികള്‍ പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തടവുകാരെ ടാറില്‍ മുക്കിക്കൊല്ലുക എന്ന ക്രൂരതയാണ് ഐ.എസ് ഇപ്പോള്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തടവില്‍ കഴിയുന്നവരെ ഐ.എസ് ഭീകരര്‍ കല്ലുകൊണ്ട് ഇടിച്ചുകൊല്ലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുനന്നത്. വലിയ പാത്രങ്ങളില്‍ ടാര്‍ ചൂടാക്കി ആറു തടവുകാരെ കൊന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാഖിലെ അല്‍ ഷോര്‍ട്ടയിലുള്ള ഐസ് കേന്ദ്രത്തിന് മുമ്പില്‍ ജനങ്ങളുടെ കണ്‍മുമ്പില്‍വെച്ചാണ് തടവുപുള്ളികളെ തിളച്ച ടാറിലേക്ക് മുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു് ഇറാഖി സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തി ചെയ്തുവെന്ന് ആരോപിച്ചാണ് ക്രൂരമായ ഈ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്.