ടാറ്റയിൽ വീണ്ടും ഉന്നതർ പുറത്തേക്ക്

01.41 AM 31/10/2016
tatta_301016
മുംബൈ: ചെയർമാൻ സൈറസ് മിസ്ത്രിക്കു ശേഷവും ടാറ്റാ സൺസിൽ വീണ്ടും തലകൾ ഉരുളുന്നു. ടാറ്റാ ഗ്രൂപ്പ് എച്ച്ആർ മേധാവി എൻ.എസ് രാജനും കമ്പനിയിൽനിന്നും രാജിവച്ചു. ടാറ്റയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളിൽ ഒരാളായിരുന്നു രാജൻ. എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളായ മറ്റ് രണ്ടു പേരും രാജനൊപ്പം രാജിവച്ചിട്ടുണ്ട്. ഡോ. നിർമാല്യകുമാർ, മധു കണ്ണൻ എന്നിവരാണ് രാജിവച്ചത്. ടാറ്റയുടെ വക്‌താവ് ഇക്കാര്യം സ്‌ഥിരീകരിച്ചു.