ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച്‌ ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു

02:06pm. 15/5/2016
images (9)
ഹൈദരാബാദ്‌: അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോയ്‌ക്ക് മുകളിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു. തെലുങ്കാനയിലെ ആദിലാബാദിലാണ്‌ സംഭവം. അഞ്ചു സ്‌ത്രീകളും ഏഴു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ആദിലാബാദിലെ ഭായിന്‍സാ ടൗണില്‍ വെച്ചാണ്‌ അപകടഗ ഉണ്ടായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ പെട്ടവരില്‍ 14 പേര്‍ സംഭവസ്‌ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള കൊണ്ടുപോകും വഴിയുമാണ്‌ മരിച്ചത്‌. അപകടത്തില്‍ മൂന്നുപേര്‍ക്ക്‌് പരുക്കേറ്റിട്ടുണ്ട്‌. ഇവരുടെ നില ഗുരുതരമാണ്‌. അമിതവേഗതയിലെത്തിയ ലോറി ഓട്ടോയില്‍ ഇടിക്കുകയും മുകളിലേക്ക്‌ മറിയുകയുമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
അദിലാബാദിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങവെയാണ്‌ അപകടമുണ്ടായത്‌. പതിനെട്ട്‌ പേരാണ്‌ ഓട്ടോറിക്ഷയിലുണ്ടായിരുന്നതെന്ന്‌ അദിലാബാദ്‌ പൊലീസ്‌ സുപ്രണ്ട്‌ തരുണ്‍ ജോഷി പറഞ്ഞു.