ടിസിഎസിന് വന്‍ നേട്ടം; ലാഭം 72.2% വര്‍ധിച്ചു

06:59am 20/4/2016
tcs_1140x490

മുംബൈ: മുന്‍നിര ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ(ടിസിഎസ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദ പ്രവര്‍ത്തന ഫലം പുറത്തുവന്നു. 6413 കോടി രൂപയാണ് ഇക്കാലയളവില്‍ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3713 കോടി രൂപയായിരുന്നു ലാഭം. അതായത് 72.7 ശതമാനം വര്‍ധന.
മൊത്ത വരുമാനം 17.5 ശതമാനം ഉയര്‍ന്ന് 28449 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 24200 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭം 24292 കോടി രൂപയാണ്. 22.4 ശതമാനമാണ് ഈ ഇനത്തിലെ വര്‍ധന.
ടിസിഎസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 9152 ജീവനക്കാരെ പുതുതായി നിമിച്ചു. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 353843ല്‍ എത്തിയതായി ടിസിഎസ് സിഇഒയും മാനെജിങ് ഡയറക്ടറുമായ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.