ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും മനുകുമാറും ശബരിമല, മാളികപ്പുറം മേൽശാന്തിമാർ

12:34 pm 7/10/2016

download

സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രം മേൽശാന്തിയായി ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെയും മാളികപ്പുറം അമ്പലം മേൽശാന്തിയായി മനുകുമാർ എം.ഇയെയും തെരഞ്ഞെടുത്തു. ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി പാലക്കാട് ചെറുപ്പുളശേരി തെക്കുപുറമ്പത്ത് മനയിലെ അംഗമാണ്. കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി പുതുമന ഇല്ലത്തിലെ അംഗമാണ് മനുകുമാർ.

ഉഷപൂജക്കു ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ 15 പേരിൽ നിന്നാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തി പട്ടികയിൽ 11 പേർ ഉണ്ടായിരുന്നു. മാളികപ്പുറം മേൽശാന്തിമാരുടെ പട്ടികയിലും ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉൾപ്പെട്ടിരുന്നു.

വൃശ്ചികം ഒന്നിന് സന്നിധാനത്തും മാളികപ്പുറത്തും ചുമതലയേൽക്കുന്ന ഇരുവരും വരുന്ന ഒരു വർഷം പുറപ്പെടാ ശാന്തിമാരായി കഴിയും. ദേവസ്വം ബോർഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും ഹൈകോടതി നിരീക്ഷകനും നറുക്കെടുപ്പിൽ പങ്കെടുത്തു.