ടി.വി. തോമസ് തേവര്‍കാട്ടില്‍ (74) നിര്യാതനായി

11:38 am 18/8/2016

ബിജു ചെറിയാന്‍
Newsimg1_1816128
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലം താമസിച്ചശേഷം നാട്ടില്‍ വിശ്രമദജീവിതം നയിച്ചുവരികയായിരുന്ന റാന്നി വയലത്തല തേവര്‍കാട്ടില്‍ ടി.വി. തോമസ് (74) നിര്യാതനായി. സംസ്കാരം വയലത്തല സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബകല്ലറയില്‍ നടത്തി. അമ്മിണിയാണ് ഭാര്യ. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ മുന്‍ കമ്മിറ്റി മെമ്പറായിരുന്നു പരേതന്‍.

കരുണ ചാരിറ്റീസ് ദേശീയ പ്രസിഡന്റും, നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ്ര്രടഷററുമായ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഡെയ്‌സി തോമസ് പാലത്തറയുടെ സഹോദരനാണ് പരേതന്‍. പരേതരായ ടി.എ കോശി, ശോശാമ്മ വര്‍ഗീസ് എന്നിവരും, ടി.വി. ജോണ്‍, കുഞ്ഞമ്മ, ആലീസ്, ലില്ലിക്കുട്ടി എന്നിവരുമാണ് ഇതര സഹോദരങ്ങള്‍.

പരേതനോടുള്ള ആദരസൂചകമായി സ്റ്റാറ്റന്‍ഐലന്റ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ തോമസ് തോമസ് പാലത്തറയുടെ ഭവനത്തില്‍ വച്ചു നടത്തപ്പെട്ട അനുസ്മരണ ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധിയാളുകള്‍ പങ്കുചേര്‍­ന്നു.
E0%B4%AF%E0%B4%BF#sthash.fcTYQbTa.dpuf