ടീച്ചര്‍ രേവതി ബാലകൃഷ്ണന് ഒബാമയുടെ അംഗീകാരം

– പി.പി.ചെറിയാന്‍
unnamed
ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ എലിമെന്ററി ടീച്ചര്‍ രേവതി ബാലകൃഷ്ണന് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഒബാമയുടെ അഭിനന്ദനം.
സ്റ്റേറ്റ് ടീച്ചേഴ്‌സ് ഓഫ് ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട 56 പേരില്‍ ഉള്‍പ്പെട്ട രേവതി ബാലകൃഷ്ണന്‍ ഓസ്റ്റിന്‍ പാറ്റ്‌സി സോമര്‍ എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയാണ്.

ടെക്‌സസ് കൗണ്‍സില്‍ ഓഫ് ചീഫ് സ്റ്റേറ്റ് സ്‌ക്കൂള്‍ ഓഫീസേഴ്‌സ്, നാഷ്ണല്‍ ടീച്ചര്‍ ഓഫ് ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് അമ്പത്തി ആറ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്.
രേവതി ബാലകൃഷ്ണന് ഇതു കൂടാതെ നിരവധി അംഗീകാരങ്ങള്‍ അദ്ധ്യാപിക എന്ന നിലയില്‍ ലഭിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നും യഥാക്രമം ബിരുദവും, ബിരുദാനന്തരബിരുദവും രേവതി ടീച്ചര്‍ കരസ്ഥമാക്കി.

നയപര തീരുമാനങ്ങള്‍ എടുക്കുന്നതിലും, ക്ലാസ് റൂമിലെ ക്രിയാത്മക സമീപനത്തിലും, കഴിവ് തെളിയിച്ചവരെയാണ് നാഷ്ണല്‍ ടീച്ചര്‍ ഓഫ് ദി ഇയര്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുന്ന