ടെക്ണ്ടസസ്സിലെ ആദ്യ സിക്ക വൈറസ് മരണം സ്ഥിരീകരിച്ചു

10.03 PM 11-08-2016
unnamed (4)
പി. പി. ചെറിയാന്‍
ഹൂസ്റ്റണ്‍: സിക്ക വൈറസ് രോഗബാധയെ തുടര്‍ന്നു ടെക്ണ്ടസസ് സംസ്ഥാനത്ത് നടന്ന ആദ്യ മരണത്തിന് ടെക്ണ്ടസസ് ആരോഗ്യ വകുപ്പ് സ്ഥിരീകരണം നല്‍കി. ആഗസ്റ്റ് 9ന് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ന്യൂബോണ്‍ ബേബിയാണ് മരിച്ചത്. ലാറ്റിന്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി അമേരിക്കയിലെത്തുമ്പോള്‍ മരണ മടഞ്ഞ കുഞ്ഞിന്റെ മാതാവ് ഗര്‍ഭിണിയായിരുന്നു.
സിക്ക വൈറസ് രോഗ ബാധിതയായ കുഞ്ഞ് മൈക്രോസിഫലി(തലചെറുതാകല്‍), തലച്ചോറിന് പൂര്‍ണ്ണ വളര്‍ച്ചയില്ലാതിരിക്കുക, തുടങ്ങിയ രോഗലക്ഷണങ്ങളോട് കൂടിയായിരുന്നു ജനിച്ചത്.
സിക്ക വൈറസുമായി അമേരിക്കയില്‍ ഇതുവരെ 15 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മാത്രമല്ല അമേരിക്കയില്‍ ആയിരത്തില്‍ പരം ഗര്‍ഭവതികളായ സ്ത്രീകളില്‍ സിക്ക വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടും ഉയരാനാണ് സാധ്യതയെന്ന് സെന്റേഴ്ണ്ടസ് ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ പറയുന്നു.7,300 അമേരിക്കക്കാര്‍ സിക്കവൈറസ് രോഗബാധിതരാണ്.
പ്രത്യേകതരം കൊതുകുകളാണ് രോഗാണുക്കളെ മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുന്നത്. കൊതുകുകളെ നശിപ്പിക്കുന്നതിനും വളരാന്‍ അനുകൂല സാഹചര്യം നല്‍കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പരിസര ശുദ്ധീകരണത്തിനും, കൊതുകുകടി ഏല്‍ക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് സി.ഡി.സി. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്