– പി.പി. ചെറിയാന്‍
07:34am 16/5/2016
ടെക്‌സസ്: മെയ് 14-നു ശനിയാഴ്ച ഉച്ചയ്ക്ക് വെബ കൗണ്ടിയിലുണ്ടായ ബസ് അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും, 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
51 യാത്രക്കാരുമായി ലക്കി ഈഗിള്‍ കാസിനോ ഹോട്ടലിലേക്ക് യാത്ര പോയ ബസ് നിയന്ത്രണം വിട്ടു മൂന്നുതവണ വട്ടംകറങ്ങി മറിയുകയായിരുന്നു. ഏഴുപേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രയില്‍ വച്ചുമാണ് മരിച്ചത്.
ജനലും ഗ്ലാസും വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചതെന്നു വെബ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരെക്കുറിച്ചും, പരിക്കേറ്റവരെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ടെക്‌സസ് ഗവര്‍ണര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട ഹൈവേ യു.എസ് 83 വൈകിട്ട് 5 മണിയോടെയാണ് തുറന്നത്. ഒ.ജി.എ ചാര്‍ട്ടര്‍ വകയാണ് അപകടത്തില്‍പ്പെട്ട ബസ്. ടെക്‌സസില്‍ ഏഴുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ആപകടമാണിതെന്ന് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.