ടെക്‌സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന്

09;33 am 18/9/2016

– പി. പി. ചെറിയാന്‍
Newsimg1_35314838
ഓസ്റ്റിന്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സസ് സംസ്ഥാനത്ത് വിജയം ഉറപ്പാക്കാന്‍ പ്രചരണത്തിന്റെ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിനെ ഏല്പിക്കുന്നതായി ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ഇതുവരെ മനസ്സുതുറക്കാത്തത് ട്രംപിനെ പ്രതികൂലമായി ബാധിക്കുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസിന്റെ പ്രചരണ ചുമതല ഡാന്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഡാന്‍ പാട്രിക്ക് ട്രംപിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ടെക്‌സസ് വോട്ടറന്മാരില്‍ വലിയ സ്വാധീനമുളള ഡാന്‍ പാട്രിക്കിന്റെ എന്‍!!ഡോഴ്‌സ്‌മെന്റ് ട്രംപ് ക്യാംപിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് െ്രെപമറിയില്‍ ടെഡ് ക്രൂസ് ട്രംപിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹിലറിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെങ്കിലും ടെഡ് ക്രൂസ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതോടെ സ്ഥിതിഗതികള്‍ ട്രംപിനു വീണ്ടും അനുകൂലമായി.

ടെക്‌സസില്‍ ട്രംപിന് പിന്തുണ നല്‍കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സീനിയര്‍ ലീഡറാണ് ഡാന്‍ പാട്രിക്ക്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ ട്രംപിനനുകൂലമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാട്രിക്ക് ഏറ്റെടുത്തിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കും തോറും വൈറ്റ് ഹൗസിന്റെ ഭരണം പിടിച്ചെടുക്കുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തിറങ്ങി കഴിഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലറിക്ക് പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ലഭിച്ചിരുന്ന പിന്തുണ ഇപ്പോള്‍ ലഭിക്കില്ല എന്നതു ഹിലറി ക്യാംപില്‍ നിരാശ പരത്തിയിട്ടുണ്ട്.