ടെക്‌സസ് സ്‌റ്റേറ്റ് ഫെയര്‍ 2016 ഡാലസില്‍ കിക്ക് ഓഫ് ചെയ്തു

08:27 pm 1/10/2016

– പി. പി. ചെറിയാന്‍
Newsimg1_74446778
ഡാലസ് : 2016 ടെക്‌സസ് സ്‌റ്റേറ്റ് ഫെയറിന് ഡാലസില്‍ ഉജ്ജ്വല തുടക്കം. സെപ്റ്റംബര്‍ 30 വെളളിയാഴ്ച ഫെയറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡ് ഡാലസിലെ പൗരാവലിയില്‍ ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു.

ഔദ്യോഗികമായി രാവിലെ 10 മണിക്ക് ഫെയറിലേക്കുളള പ്രവേശനം കവാടം തുറന്നപ്പോള്‍ ആയിരങ്ങളാണ് വിവിധ വിനോദങ്ങളും സവാരികളും ആസ്വദിക്കുന്നതിന് ഡാലസില്‍ എത്തിച്ചേര്‍ന്നിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ സ്‌റ്റേറ്റ് ഫെയറുകള്‍ നടക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ടെക്‌സസ് ഫെയര്‍.

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക പരേഡ് ഡൗണ്‍ടൗണ്‍ മെയ്ന്‍ സ്ട്രീറ്റില്‍ വാദ്യഘോഷങ്ങളോടെ പ്രവേശിച്ചപ്പോള്‍ മനോഹരമായി അലങ്കരിച്ച ഫ്‌ലോട്ടുകളും, ഡ്രില്‍ ടീമുകളും കുതിരകളും അണിനിരന്നിരുന്നത് കണ്‍കുളിര്‍ക്കെ ആസ്വദിക്കാന്‍ റോഡിനിരുവശവും ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഡാലസിലെ സ്‌റ്റേറ്റ് ഫെയറിലേക്ക് ഒക്ടോബര്‍ 23വരെ ജനങ്ങളുടെ പ്രവാഹമായിരിക്കും. ടിക്കറ്റ് മൂലമാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ഫെയറിലേക്ക് പ്രവേശിച്ചാല്‍ വിനോദങ്ങളോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ട്രഡീഷനല്‍ ഭക്ഷണ വിഭവങ്ങളും കാണികള്‍ക്ക് ഹരം പകരുന്നതാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെന്നുളളതു കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഫെയറിലേക്ക് ആകര്‍ഷിക്കുന്നു.