ടെക്‌സാസ് സംസ്ഥാനത്തു ഓഗസ്റ്റ് 22 ന് പുതിയ അധ്യായനവര്‍ഷം ആരംഭിക്കും.

09:56 am 21/8/2016

– പി. പി. ചെറിയാന്‍
unnamed (2)

ഓസ്റ്റിന്‍ : നീണ്ട വേനല്‍ക്കാല അവധിക്കുശേഷം ടെക്‌സാസ് സംസ്ഥാനത്തു ഓഗസ്റ്റ് 22 ന് പുതിയ അധ്യായനവര്‍ഷം ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിരോധ കുത്തിവയ്പുകളെ കുറിച്ച് അതാതു സ്കൂള്‍ ഡിസ്ട്രിക്റ്റുകള്‍ നല്‍കിയിട്ടുളള നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല പകര്‍ച്ച വ്യാധികളും സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നതിനാല്‍ ഇതിനെ പ്രതിരോധിക്കുവാന്‍ വാക്‌സിനേഷന്‍ ആവശ്യമാണ്. വ്യത്യസ്ത പ്രായത്തിലും ഗ്രേഡിലും പഠനം തുടരുന്നവര്‍ സ്വീകരിക്കേണ്ട വിവിധ കുത്തിവയ്പുകളെ കുറിച്ചുളള വിവരങ്ങള്‍ സ്കൂള്‍ വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും.

ഓഗസ്റ്റ് 18 ഓടു കൂടെ പുതിയ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിരുന്നു. പുതിയ അധ്യായനവര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍ താഴെ പറയുന്ന രേഖകള്‍ കൂടി കൈവശം കരുതേണ്ടതാണ്. പ്രൂഫ് ഓഫ് റസിഡന്റി (ഗ്യാസ്, വാട്ടര്‍, ഇലട്രിക് ബില്ലുകള്‍) മാതാപിതാക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാര്‍ത്ഥികളുടെ ജനന സര്‍ട്ടിഫിക്കറ്റും, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡും, പ്രതിരോധ കുത്തിവെയ്പ്പുകളുടെ റിക്കാര്‍ഡുകള്‍, അവസാനം ലഭിച്ച റിപ്പോര്‍ട്ട് കാര്‍ഡ്, ട്രാന്‍സ്ക്രിപ്റ്റ്(വിദ്യാര്‍ത്ഥിയുമായുളള ബന്ധം തെളിയിക്കുന്നു രേഖ).

ഡാലസ് ഐഎസ്ഡിയിലെ വിദ്യാര്‍ത്ഥികളോ, മാതാപിതാക്കളോ താഴെ കാണുന്ന നമ്പറില്‍ വിളിച്ചു സംശയ നിവാരണം നടത്തേണ്ടതാണ്. (972 925 5437, 972 925 4953)