ടെഡ്ക്രൂസിന് പിന്തുണയുമായി നിക്കി ഹേലി

06:11pm 19/3/2016

പി.പി.ചെറിയാന്‍
unnamed (1)
വാഷിംഗ്ടണ്‍: സൗത്ത് കരോളിനാ ഗവര്‍ണ്ണറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിക്ക് എല്ലാവരോടുമായി ഒരു പ്രാര്‍ത്ഥന മാത്രമാണ് ഉള്ളത്. ‘റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ടെക്‌സസ്സില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ് തിരഞ്ഞെടുക്കപ്പെടണം’ ട്രംബിനെ മറികടക്കുന്നതിന് സര്‍വ്വവിധ പിന്തുണയും ടെഡ് ക്രൂസിന്‍ നല്‍കുമെന്ന് നിക്കി പരസ്യമായി പ്രഖ്യാപിച്ചു.

ഫ്‌ളോറിഡാ സെനറ്റര്‍ മാര്‍ക്കൊ റൂബിയെയാണ് ആദ്യമായി ഗവര്‍ണ്ണര്‍ നിക്കി ന്‍െഡോഴ്‌സ് ചെയ്തിരുന്നത്. മാര്‍ച്ച് പതിനഞ്ചിന് നടന്ന െ്രെപമറിയില്‍ സ്വന്തം തട്ടകമായ ഫ്‌ളോറിഡായില്‍ പരാജയം ഏറ്റുവാങ്ങിയതോടെ മാര്‍ക്കൊ മത്സരരംഗത്തു നിന്നും പിന്മാറുകയായിരുന്നു.

മത്സരരംഗത്തു അവശേഷിക്കുന്ന ഒഹായൊ ഗവര്‍ണ്ണര്‍ ജോണ്‍ കെയ്‌സ് പിന്മാറണമോ എന്ന് വ്യക്തമാക്കാന്‍ നിക്കി തയ്യാറായില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു ഡൊണാള്‍ഡ് ട്രമ്പും, രണ്ടാം സ്ഥാനം ടെഡ് ക്രൂസിനും, മൂന്നാം സ്ഥാനം ജോണ്‍ കെയ്‌സിനുമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കന്മാര്‍ ട്രംമ്പിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുന്നക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞു ശക്തമായ പ്രചരണമാണ് നടത്തുന്നത്.