ടൊയോട്ട വിയോസ് വരുന്നൂ

05:O 4 am 20/9/2016
download (1)
ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യമുറപ്പിക്കാന്‍ പുതിയ സെഡാനുമായി ടൊയോട്ട. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലുള്ള വിയോസ് സെഡാനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
images (14)
1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ സെഡാനില്‍ പ്രതീക്ഷിക്കുന്നത്. മികച്ച സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന വാഹനം സി സെഗ്മെന്റ് സെഡാന്‍ വിഭാഗത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷ. നിലവില്‍ തായ്‌ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങില്‍ വില്‍പ്പനയിലുള്ള കാര്‍ അധികം മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാകും ഇന്ത്യയിലെത്തുക.

ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന സാധ്യതയേറിയ വിഭാഗത്തില്‍ നിലയുറപ്പിക്കാനാണ് ടൊയോട്ടയുടെ ശ്രമം. ഇതിനായി ബജറ്റ് ബ്രാന്‍ഡായ ഡയ്ഹാറ്റ്‌സുവിലൂടെ തിരിച്ചെത്താനും കമ്പനി നീക്കങ്ങള്‍ നടത്തുന്നുണ്ട്. എറ്റിയോസ, ഹോണ്ട സിറ്റി, ഹ്യൂണ്ടേയ് വെര്‍ണ, മാരുതി സിയാസ്, ഫോക്‌സ്‌വാഗന്‍ വെന്റോ തുടങ്ങിയ കാറുകളുമായിട്ടാണ് വിയോസ് ഏറ്റുമുട്ടുക. വിയോസ് ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.