ടോം സ്വാസി, കാത്തിലിന്‍ റൈസ് എന്നിവര്‍ക്ക് ന്യൂയോര്‍ക്ക് നാസ്സാ കൗണ്ടിയില്‍ സ്വീകരണം നല്‍കി

09:37 am 2/11/2016

Newsimg1_88913395
ന്യൂയോര്‍ക്ക്: യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മുന്‍ നാസ്സാ കൗണ്ടി എക്‌സിക്യൂട്ടീവ് ടോം സ്വാസിക്കും, മുന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി കാത്തിലിന്‍ റൈസിനും ഒക്‌ടോബര്‍ 27-നു വ്യാവാഴ്ച വൈകുന്നേരം 6.30-നു ഗ്ലന്‍കോവിലുള്ള കോവ് റെസ്റ്റോറന്റില്‍ വച്ചു നാസ്സാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി.

ധാരാളം പേര്‍ പങ്കെടുത്ത സ്വീകരണ ചടങ്ങില്‍ നാസാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, കമ്മിറ്റി മെമ്പര്‍മാരായ വര്‍ഗീസ് കെ. ജോസഫ്, ഫിലിപ്പ് ചാക്കോ കൂടാതെ ജോര്‍ജ് പറമ്പില്‍, സുനില്‍ ജോസഫ് കൂഴംപാല, ശേഖര്‍ നെലംത്തുളാ എന്നിവര്‍ ഉള്‍പ്പടെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.