ടോറോന്റോ ക്‌നാനായ മിഷനില്‍ ദുഖ്‌­റാന തിരുനാളും മിഷന്‍ ചാപ്ലയിന് സ്വീകരണവും

08:18am 02/7/2016

Newsimg1_1477639
ടോറോന്റോ: ടോറോന്റോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷനില്‍ ദുഖ്‌റാന തിരുനാളും മിഷന്‍ ചാപ്ലെയിന്‍ ആയി ചാര്‍ജ്ജെടുക്കുന്ന ഫാ. പത്രോസ് ചമ്പക്കരക്ക് സ്വീകരണവും നല്‍കുന്നു. ജൂലൈ മൂന്നിനു ഞായറാഴ്ച്ച രാവിലെ മിസ്സിസ്സാഗയിലെ സെന്റ് ജോസഫ് ഹൈസ്­കൂളില്‍ ടോറോന്റോ സീറോ മലബാര്‍ എക്‌­സാര്‍ക്കേറ്റിന്റെ അധ്യക്ഷന്‍ അഭി. മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങളും തുടന്ന് സ്വീകരണവും നടത്തപ്പെടുക.

തിരുനാളിനോട് അനുബന്ധിച്ച് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പുറമെ പ്രദിക്ഷണവും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും എന്ന് മിഷന്‍ ചാപ്ലയിന്‍ ഫാ. ജോര്‍ജ്ജ് പാറയില്‍ അറിയിച്ചു. ഒരുമയോടെ ഒരു സമൂഹമായി ഒന്നു ചേര്‍ന്ന്, ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ എല്ലാവരെയും മിസ്സിസാഗയിലെ തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു