ട്രംപിനെ അഭിനന്ദിച്ച് സദ്ദാം ഹുസൈന്റെ മകള്‍

– പി.പി. ചെറിയാന്‍
Newsimg1_48493398
ന്യൂയോര്‍ക്ക്: മൂന്ന് ദശാബ്ദത്തോളം ഉരുക്കു മുഷ്ടി ഉപയോഗിച്ച് ഇറാക്കില്‍ ഭരണം നടത്തിയ സദ്ദാം ഹുസൈനിന്റെ മകള്‍ റഗദ് സദാം ഹുസൈന്‍ ട്രംപിനെ അഭിനന്ദിച്ചു പരസ്യമായി രംഗത്തെത്തി. ബുധനാഴ്ച സിഎന്‍എനു നല്‍കിയ അഭിമുഖത്തിലാണ് റഗദ് ട്രംപിനെ മുക്തകണ്ഠം പ്രശംസിച്ചത്.

2006ല്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റി കൃത്യം പത്ത് വര്‍ഷം തികയുന്ന ദിവസമാണ് റഗദ് ആദ്യമായി അഭിമുഖത്തിന് തയ്യാറായത്. ഹൈ ലെവല്‍ പൊളിറ്റിക്കല്‍ സ്‌റ്റെബിലിറ്റിയുള്ള നേതാവായിട്ടാണ് ട്രംപിനെ റഗദ് വിശേഷിപ്പിച്ചത്. ഭീകരവാദികളെ കൊണ്ടു നടക്കുന്നതില്‍ സദ്ദാം ഹുസൈന്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായും ഇറാക്കില്‍ അമേരിക്ക നടത്തിയ യുദ്ധം അവസരത്തിലുള്ളതായിരുന്നുവെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സദ്ദാം ഹുസൈനെ ഒരു ധീര പടയാളിയായിട്ടാണ് ഇന്നും ഓര്‍ക്കുന്നതെന്നും പിതാവിനെ തൂക്കിലേറ്റുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ലെന്നും റഗദ് അഭിമുഖ്യത്തില്‍ പറഞ്ഞു. ഇറാക്കില്‍ അരാജകത്വം സൃഷ്ടിക്കാന്‍ മുന്‍ യുഎസ് ഭരണാധികാരികള്‍ ശ്രമിച്ചതായും എന്നാല്‍ ട്രംപില്‍ അവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനായിരിക്കുമെന്നും റഗദ് അഭിപ്രായപ്പെട്ടു.