ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ പുതിയ സമരമുഖം തുറക്കുമെന്ന് കമലാ ഹാരിസ്

03:46 pm 16/11/2016

പി. പി. ചെറിയാന്‍
Kamla
വാഷിങ്ടണ്‍: യുഎസ് സെനറ്റിലേക്കുളള തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജ കമലാ ഹാരിസ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങള്‍ക്കെതിരെ പുതിയൊരു സമരമുഖം തുറക്കുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

കലിഫോര്‍ണിയായില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് യുഎസ് സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസ് വംശീയതയ്‌ക്കെതിരെയും യുഎസ് മെക്‌സിക്കൊ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിനെതിരെയും ശക്തമായി പ്രതികരിച്ചത്.

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങള്‍ക്കെതിരെ ഒപ്പുശേഖരണം നടത്തുമെന്നും കമല പറഞ്ഞു.

ഒബാമയുടെ ഭരണത്തില്‍ അനധികൃത കുടിയേറ്റക്കാരും അധികൃത കുടിയേറ്റക്കാരും അനുഭവിച്ചിരുന്ന അതേ ആനുകൂല്യങ്ങള്‍ ട്രംപിന്റെ ഭരണത്തിലും നിലനിര്‍ത്തുന്നതിനുളള അവസരം ഉണ്ടാകണമെന്ന് കമല അഭിപ്രായപ്പെട്ടു. ജാതിയുടേയും വര്‍ണ്ണത്തിന്റേയും മതത്തിന്റേയും പേരില്‍ പൗരന്മാരെ ഭിന്നിപ്പിക്കുന്നതിന് ശ്രമിക്കുന്നവരെ കണ്ടെത്തി. നടപടികള്‍ സ്വീകരിക്കുവാന്‍ ട്രംപ് ഭരണകൂടം ജാഗരൂകമാകണമെന്നും കമല മുന്നറിയിപ്പ് നല്‍കി.