ട്രംപിന് പിന്തുണയുമായി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍

01.53 AM 09-09-2016

Republican presidential candidate Donald Trump shakes hands with VFW Commander in Chief John A. Biedrzycki during a Veterans of Foreign Wars convention, Tuesday, July 26, 2016, in Charlotte, N.C. (AP Photo/Evan Vucci)

Republican presidential candidate Donald Trump shakes hands with VFW Commander in Chief John A. Biedrzycki during a Veterans of Foreign Wars convention, Tuesday, July 26, 2016, in Charlotte, N.C. (AP Photo/Evan Vucci)


പി. പി. ചെറിയാന്‍
വാഷിങ്ടണ്‍ : നാല് ഫോര്‍ സ്റ്റാര്‍ ജനറല്‍മാരും, പതിന്നാല് ത്രീ സ്റ്റാര്‍ ഫ്‌ലോഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 88 മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ട്രംപിന്റെ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 6ന് ട്രംപിന്റെ തിര!ഞ്ഞെടുപ്പ് ഓഫിസില്‍ നിന്നും പുറത്തുവിട്ട അറിയിപ്പിലാണ് എന്‍ഡോഴ്‌സ്‌മെന്റിനെ കുറിച്ചുളള വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നാഷണല്‍ സെക്യൂരിറ്റി പോളിസിയില്‍ കാതലായ മാറ്റം അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നതായി മേജര്‍ ജനറല്‍ സിഡ്‌നി സച്ച്‌നൊ, റിയര്‍ അഡ്മിറല്‍ ചാള്‍സ് വില്യം എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഭാഗഭാക്കുകളാവുകയോ, ഉത്തരവാദിത്വം ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിക്കു മാത്രമേ ശക്തമായ നടപടികള്‍ മുഖം നോക്കാതെ സ്വീകരിക്കാനാകൂ എന്നും ഇവര്‍ കരുതുന്നു. 2016 തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനു മാത്രമേ ഇതിനര്‍ഹതയുളളൂ എന്നും അടുത്ത കമാണ്ടര്‍ ഇന്‍ ചീഫ് ചുമതല വഹിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യക്തി ട്രംപാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
അമേരിക്കന്‍ സേനയെ പുനരുദ്ധരിക്കുന്നതിനും, അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനും അകത്തും പുറത്തുമുളള തീവ്രവാദത്തെ ഫലപ്രദമായി നേരിടുന്നതിനും ട്രംപ് പ്രഖ്യാപിച്ച നയങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നു എന്നാണ് ഗ്രൂപ്പ് നേതാവ് സിഡ്‌നി പറഞ്ഞത്. തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും ട്രംപിന്റെ പിന്തുണ വര്‍ദ്ധിച്ചു വരുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.