ട്രംപും ഹിലരിയും മുന്നേറി കുതിക്കുന്നു

11:07am 16/3/2016
1458101459_1458101459_trump-hilary

ക്ലേവ്ലാന്‍ഡ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണും മുന്നേറ്റം തുടരുന്നു. സൂപ്പര്‍ ചൊവ്വ 2 ആയ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്നു സംസ്ഥാനങ്ങള്‍ വീതം ഇരുവരും നേടി. ഫ്ളോഡിറ പ്രൈമറിയില്‍ ഇരുവരും ഉജ്വല വിജയം നേടി. ഒഹായോവിലും നോര്‍ത്ത് കരോലിനയിലും വിജയിച്ച് ഹിലരി കരുത്തുകാട്ടിയപ്പോള്‍ ട്രംപിന് ഒഹായോവില്‍ ജോണ്‍ കസിചിനോട് ട്രംപ് അടിയറവ് പറഞ്ഞു. നോര്‍ത്ത് കരോലീനയിലും ഇല്ലിനോയീസിലും ട്രംപ് വിജയിച്ചിട്ടുണ്ട്. ട്രംപിന്റെ എതിരാളികളില്‍ ഒരാളായ മാര്‍കോ റൂബിനോ മത്സരത്തില്‍ നിന്ന് പുറത്തായി.
മിസൗറിയിലെ തെരഞ്ഞെടുപ്പ് ഫലം ഇതുവരെ വ്യക്തമായിട്ടില്ല. ഡെമോക്രാറ്റുകളില്‍ ഇല്ലിനോയീസിലെ ഫലവും വ്യക്തമല്ല. ടെക്സസ് ഗവര്‍ണര്‍ കൂടിയായ ടെഡ് ക്രൂസ് ആണ് ട്രംപിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. മിസ്സൗറി, ഇല്ലിനോയീസ്, നോര്‍ത്ത് കരോലീന എന്നിവിടങ്ങളില്‍ ക്രൂസ് രണ്ടാമത് എത്തിയിട്ടുണ്ട്.
റിപ്പബ്ലിക്കന്‍ നോമിനേഷന് ഫ്ളോറിഡ, ഒഹായോ എന്നിവിടങ്ങളിലെ വിജയം അനിവാര്യമാണ്. ജൂലൈയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതില്‍ ഇവിടെ നിന്നുള്ള ഡെലഗേറ്റുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഫ്ളോറിഡയില്‍ 99 ഡെലഗേഷനും ഒഹായോവില്‍ 66 ഡെലഗേഷനുമാണുള്ളത്.