ട്രാന്‍സ്ജന്റര്‍ വിദ്യാര്‍ത്ഥിക്ക് ആണ്‍കുട്ടികളുടെ ബാത്ത്‌­റൂം ഉപയോഗിക്കുന്നതിന് വിലക്ക്

01:08pm 5/8/2016

unnamed (1)
വെര്‍ജിനിയ: പുരുഷനോ സ്ത്രീയോ ആണെന്നു സ്വയം തീരുമാനിച്ച് ഇഷ്ടമുള്ള ബാത്ത് റൂം ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമത്തിനു സുപ്രീം കോടതിയുടെ താല്‍ക്കാലിക വിലക്ക്.

വെര്‍ജിനിയ സ്­ക്കൂള്‍ ബോര്‍ഡ് ആണ്‍കുട്ടികളുടെ ബാത്ത്‌­റൂം ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ ഫയല്‍ ചെയ്ത കേസ്സില്‍ ഏപ്രില്‍ മാസം ഫോര്‍ത്ത് സര്‍ക്യൂട്ട് കോടതി ട്രാന്‍സ് ജന്റര്‍ വിദ്യാര്‍ത്ഥിയായ ഗേവിന്‍ ഗ്രിമ്മിന് അനുകൂലമായ വിധി നല്‍കിയിരുന്നു.

ഇതിനെതിരെ സുപ്രീം കോടതിയില്‍ സ്­ക്കൂള്‍ ബോര്‍ഡ് സമര്‍പ്പിച്ച അപ്പീലിലാണ് ഭൂരിപക്ഷം ജഡ്ജിമാര്‍അടങ്ങുന്ന പാനല്‍ സ്­ക്കൂള്‍ ബോര്‍ഡിനനുകൂലമായിവിധി പുറപ്പെടുവിച്ചത്.

ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായ ഈ കേസ്സ് ട്രാന്‍സ് ജന്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ മറ്റുള്ളവരുടെ സ്വകാര്യതയെ നഷ്ടപ്പെടുത്തുമെന്നാണ് സ്­ക്കൂള്‍ അധികൃതരുടെ വാദം. നാലംഗ സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷം തീരുമാനത്തോട് മൂന്ന് ജഡ്ജിമാര്‍ വിയോജിപ്പു പ്രകടപ്പിച്ചു.

സ്ത്രീയാണെന്നു തോന്നുന്നതു കൊണ്ട്‌സ്ത്രീകളുടെ ബാത്ത് റുമിലും പുരുഷനാണെന്നു തോന്നുന്നുതു കൊണ്ട്പുരുഷന്മാരുടേ ബാത്ത് ഓരോരുത്തര്‍ക്കും ഇഷ്ടാനുസരണംറൂമിലും പോകാന്‍ അനുവദിക്കുന്ന നിയമമാണു തല്‍ക്കാലം ഇല്ലാതായത്­