ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം; യുവാവിന്റെ നിലഗുരുതരം

11:33 am 18/8/2016

hqdefault
കായംകുളം: നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ നിലഗുരുതരമായി തുടരുന്നു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിനിന്നും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് വെല്ലൂര്‍ ഗാന്ധിയന്‍ ഗാനം ന്യൂ ബസ് സ്റ്റാന്റിന് സമീപം രാജഗണപതി നഗറില്‍ നിവാസിനെയാണ്(24) മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്.

നിവാസിന് കൈയ്ക്കും മുഖത്തുമായി അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെ തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് കായംകുളത്ത് എത്തിയപ്പോഴായിരുന്നു നിവാസ് ജീവനൊടുക്കാന്‍ ശ്രമിച്ചത.് ട്രെയിനിലെ ശുചി മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ കോട്ടയം റയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.