ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി

01.22 AM 08-08-2016
hqdefault
സര്‍വീസില്‍നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി. ഡല്‍ഹി പോലീസില്‍നിന്നു വിരമിച്ച രാം സ്വരൂപ് ബാസിനാണ് ജീവനൊടുക്കിയത്. അഞ്ചുമാസം മുമ്പ് എഎസ്പിയായിരിക്കെയാണ് അദ്ദേഹം സര്‍വീസില്‍നിന്നു വിരമിച്ചത്. തിലക് നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണെ്്ടത്തിയത്. ഇദേഹത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണെ്്ടത്തി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജീവെനാടുക്കുന്നതെന്നാണ് അദ്ദേഹം കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രാം സ്വരൂപ് ബാസിതിന് ഉദരത്തില്‍ അര്‍ബുദം കണ്ടെത്തിയിരുന്നതായും മരുന്നുകളോട് ശരീരം പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം വിഷമത്തിലായിരുന്നെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.