ട്രെയിനിൽ വൻ കവർച്ച

04:01 PM 09/08/2016
download (3)
ചെന്നൈ: തമിഴ്‌നാട്ടിലെ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്തു നിന്നും ചെന്നൈയിലേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. സേലത്തിനും ചെന്നൈയിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ട്രെയിനിന്‍റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. എത്ര കോടി രൂപയാണ് കൊള്ളയടിച്ചതെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്. പോലീസ് അന്വേഷണം തുടങ്ങി.