ട്രെയിനിൽ സ്വയം തീ​ കൊളുത്തിയ യുവാവ്​ മരിച്ചു

04:40 PM 22/08/2016
download
ആലപ്പുഴ: കായംകുളത്ത്​ നേത്രാവതി എക്സ്പ്രസിൽ സ്വയം തീകൊളുത്തിയ യുവാവ്​ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ രാജാഗണപതി നഗർ സ്വദേശി എസ്.നിവാസാണു (24) മരിച്ചത്. എറണാകുളം മെഡിക്കൽ സെൻററിൽ ഉച്ചയോടെയായിരുന്നു മരണം​.

കഴിഞ്ഞ ആഴ്​ചയാണ്​ നേത്രാവതി എക്സ്പ്രസിലെ ശുചിമുറിയിൽ സ്വയം തീ​കൊളുത്തിയ നിലയിൽ നവാസി​നെ കണ്ടത്.​ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട്​ ആലപ്പുഴ മെഡിക്കൽ കോളജിലുമെത്തിച്ച്​​ ശേഷമാണ്​ മെഡിക്കൽ സെൻററിൽ ​പ്രവേശിപ്പിച്ചത്​. ഇയാളുടെ ആത്​മഹത്യാ ശ്രമത്തെ തുടർന്ന്​ നേത്രാവതി എക്​സ്​പ്രസ്​ മണികൂറുകളോളം പിടിച്ചിട്ടിരുന്നു.