ട്രെയിന്‍ യാത്രക്കിടെ മരിച്ചയാളുടെ ബാഗില്‍ 99 ലക്ഷവും മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകളും

09:32 am 22/8/2106

Newsimg1_2286411

മിഡ്‌നാപുര്‍: ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ചയാളുടെ ബാഗില്‍നിന്നും 99 ലക്ഷം രൂപയും മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്‌ടെത്തി. മുംബൈ സിഎസ്ടി-ഹൗറ ഗീതാഞ്ജലി എക്‌സ്പ്രസിലെ യാത്രക്കാരനായ സുഭാസ് ചന്ദ് സുരന (55) എന്ന യാത്രക്കാരന്റെ ബാഗില്‍നിന്നാണ് പണവും സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്‌ടെടുത്തത്.

ഇയാള്‍ റായ്പുരില്‍നിന്നും ഹൗറയിലേക്കുപോകുകയായിരുന്നു. ജംഷദ്പുരിലെ ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് സുഭാസ് കുഴഞ്ഞ് വീണത്. ഇയാള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. അടുത്ത റെയില്‍വെ സ്റ്റേഷനായ ഖാരഖ്പുരില്‍ സഹയാത്രികര്‍ അറിയിച്ചതനുസരിച്ച് അധികൃതര്‍ എത്തിയപ്പോഴേക്കും സുഭാസ് മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഇയാളുടെ ബാഗ് പോലീസ് പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും കണ്‌ടെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.