ട്രൈസ്‌­റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ കേരള ദിനാഘോഷം

09:11 am 13/10/2016

– ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
Newsimg1_9289222
ഫിലാഡല്‍ഫിയ: വിവിധ സംസ്­കാരങ്ങളുടെ സംഗമഭൂമിയില്‍ സാമൂഹിക സാംസ്­കാരിക സാമുദായിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറമിന്റെ മുഖ്യ നേതൃത്വത്തില്‍ 14­മത് കേരളദിനാഘോഷം നവംബര്‍ 5­ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ്മ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ (10197 NORTHEAST AVE, PHILADELPHIA, PA) വച്ച് വര്‍ണ്ണശബളമായി ആഘോഷിക്കുന്നതാണ്.

പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് മലയാള നാടിന്റെ 60­മത് കേരളപിറവി ആഘോഷം പൊതുസമ്മേളനത്തോടു കൂടി ആരംഭിക്കുകയും തുടര്‍ന്ന് മാധ്യമ മേഖലയ്ക്ക് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ ആദരിച്ചുകൊണ്ട് വടക്കെ അമേരിക്കയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ജോര്‍ജ്ജ് തുമ്പയിലിന് െ്രെടസ്‌റ്റേറ്റ് കേരള ഫോറമിന്റെ മാധ്യമ പുരസ്­കാരം നല്‍കുന്നതും നൃത്തവിദ്യാലയങ്ങളുടെ നൃത്തങ്ങള്‍(നുപുര ഡാന#്‌­സ് അക്കാഡമി, അജി പണിക്കര്‍), ഭരതം ഡാന്‍സ് സ്­ക്കൂള്‍, നിമ്മി ദാസ് പ്രമുഖ ഗായകരുടെ ശ്രുതിമധുരമായ ഗാനാലാപനം, മിമിക്രി തുടങ്ങിയ വ്യത്യസ്ത കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള ആഘോഷങ്ങള്‍ക്കായിട്ടുള്ള ക്രമീകരണങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി ഫിലിപ്പോസ് ചെറിയാന്‍(ചെയര്‍മാന്‍, െ്രെടസ്‌­റ്റേറ്റ് കേരള ഫോറം) അറിയിക്കുകയുണ്ടായി.

വടക്കെ അമേരിക്കയിലെ പല പ്രമുഖ സംഘടനകളും കേരള പിറവി ആഘോഷം കൈവിടുമ്പോള്‍ പ്രവാസി മലയാളികളുടെ മനസിന്റെ മാറ്റത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തനം നിലനിര്‍ത്തുന്ന െ്രെടസ്‌റ്റേറ്റ് കേരള ഫോറം എക്കാലത്തും പ്രവാസികള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രവര്‍ത്തന ശൈലിയാണ് നിലനിര്‍ത്തി പോരുന്നത്. കൂടാതെ പുതുതലമുറയിലേക്ക് നമ്മുടെ പൈതൃകങ്ങളും പാരമ്പര്യങ്ങളും കൈമാറുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം നിലനിര്‍ത്തി പോരുന്നതും മറ്റു സമാന്തര സംഘടനകള്‍ക്കു മാതൃകയായി പ്രവര്‍ത്തിച്ചു വരുന്നതും പ്രവാസി മലയാളികള്‍ എക്കാലത്തും നാടിന്റെ സാമ്പത്തിക സാംസ്­കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിലും അതിലും ഉപരി ഓരോ പ്രവാസി മലയാളികളും കേരളത്തിന്റെ അംബാസിഡറുമാരായിട്ടാണ് കേരളം വിട്ടു ജീവിക്കുന്നതെന്നും ജോര്‍ജ്ജ് ഓലിക്കല്‍(ചെയര്‍മാന്‍, കേരളദിനാഘോഷം) പറയുകയുണ്ടായി.

െ്രെടസ്‌റ്റേറ്റ് കേരള ഫോറം ഇദംപ്രഥമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയ സംവാദം വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടേറി നില്‍ക്കുന്ന ഈ നാളുകളില്‍ പ്രവാസികളായ ഭാരതീയരില്‍ എത്ര കണ്ട് സ്വാധീനം ചെലുത്തുന്നതായിട്ടുള്ളതറിയുവാനായി കേരളദിനാഘോഷത്തിന് മുന്നോടിയായി 3 മണി മുതല്‍ ‘അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദം’ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ജോബി ജോര്‍ജ്ജ് അറിയിക്കുകയുണ്ടായി.

മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത്
മലയാളം എന്നൊരു നാടുണ്ട്, കൊച്ചു നാടുണ്ട്
എന്ന വരികള്‍ക്ക് അര്‍ത്ഥമാകുന്ന ഈ വര്‍ഷത്തെ കേരള പിറവി ആഘോഷത്തില്‍ പ്രമുഖ സാമൂഹിക സാംസ്­കാരിക വ്യക്തികളാല്‍ അലംകൃതമായ വേദിക്ക് ഫിലഡല്‍ഫിയായിലെയും, പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹം ഒരിക്കല്‍ കൂടി സാക്ഷിയാകുകയാണ്.

തോമസ് പോള്‍, സുരേഷ് നായര്‍, അനൂപ് ജോസഫ്, ജീമോന്‍ ജോര്‍ജ്ജ്, അലക്‌­സ് തോമസ്, സുധാ കര്‍ത്താ, തമ്പി ചാക്കോ, ജോസഫ് മാണി, രാജന്‍ ശാമുവേല്‍, മോഡി ജേക്കബ്, വിന്‍സന്റ് ഇമ്മാനുവേല്‍, രാജന്‍ കുര്യന്‍, ജോര്‍ജ്ജ് നടവയല്‍, റോണീ വറുഗീസ്, ബോബി ജേക്കബ്, റോയി സാമുവേല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി കേരളദിനാഘോഷത്തിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.