ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റംബര്‍ 4 മുതല്‍

10.25 AM 02-09-2016
unnamed (2)
പി. പി. ചെറിയാന്‍
ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്‍ഷം തോറും നടത്തി വരാറുളള ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റബര്‍ 4 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തും. ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മസ്‌കിറ്റ്, ഗാര്‍ലന്റ് ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ യുവ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്ന ആറ് ടീമുകളാണ് ഏറ്റുമുട്ടുന്നത്.
ജോഫി (ടസ്‌ക്കേഴ്‌സ്), റെയ്ത്ത് (സ്പാര്‍ക്ക്‌സ്), ബാബു പി. സൈമന്‍ (ഫ്രണ്ടസ് ഓഫ് ഡാലസ്), ഷൈജു ജി. (സ്റ്റാര്‍സ്), സജു സെബാസ്റ്റ്യന്‍ (തണ്ടേഴ്‌സ്), സജു ലൂക്കോസ് (സ്‌്രൈടക്കേഴ്‌സ്) എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ഗാന്ധി ജയന്തി ദിനത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്ണ്ട അനശ്വരം മാമ്പിളളി : 214 997 1385, ചെറിയാന്‍ ചൂരനാട് :214 729 2132, അരുണ്‍ ജോണി : 214 909 5815 .