ട്വന്റി20 ജയത്തിനൊപ്പം ധോണിക്ക് രണ്ട് റെക്കോര്‍ഡും

images

30/1/2016

മെല്‍ബണ്‍: രണ്ടാം ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി ആധികാരിക ജയത്തോടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് രണ്ട് റെക്കോര്‍ഡുകള്‍ കൂടിയാണ് സ്വന്തമായത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ ജയിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ സ്വന്തം പേരിനൊപ്പം ധോണി കൂട്ടിച്ചേര്‍ത്തത്. മാത്രവുമല്ലാ സങ്കകാരയെ പിന്തള്ളി അന്താരാഷ്ര്ട ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തുന്ന വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡും ധോണി നേടി.
2008ല്‍ സി.ബി സീരിസ് സ്വന്തമാക്കിയ ധോണിയുടെ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ സീരിസ് വിജയമാണിത്. ഇന്നത്തെ വിജയം അടക്കം മൂന്ന് പരമ്പര വിജയങ്ങളെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ നേടിയിട്ടുള്ളൂ. 1985ലെ വേള്‍ഡ് സീരിയസ് കിരീടമാണ് അതില്‍ ഒന്ന്.
ഇതേ സമയം ഗ്ലെന്‍ മാക്‌സ്വെല്ലിനെയും, ജെയിംസ് ഫോള്‍ക്‌നറിനെയും പുറത്താക്കിയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സ്റ്റംപിങ്ങ് എന്ന റെക്കോഡ് ധോണി സ്വന്തമാക്കിയത്. 140 സ്റ്റംപിംഗാണ് ധോണി അന്താരാഷ്ര്ട ക്രിക്കറ്റില്‍ നടത്തിയത്. 139 ആണ് സംഗക്കാരയുടെ നേട്ടം.