ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഇന്ന് ഈഡന്‍ഗാര്‍ഡന്‍സില്‍ (7.00)

09:18am 3/4/2016
download (3)
കൊല്‍ക്കത്ത: ആരു ജയിച്ചാലും ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യമായൊരു ഡബ്ള്‍ ചാമ്പ്യന്‍ ഇന്ന് പിറക്കും. ഓരോ കിരീടവുമായി ഇതിനകം ട്വന്റി20യില്‍ തങ്ങളുടെ സുവര്‍ണ താളുകള്‍ സ്വന്തമാക്കിക്കഴിഞ്ഞ ഇംഗ്‌ളണ്ടാകുമോ വെസ്റ്റിന്‍ഡീസാകുമോ ചാമ്പ്യന്മാരിലെ ചാമ്പ്യന്‍ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത്തവണത്തെ ഫേവറിറ്റ് പ്രവചനങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി കലാശക്കൊട്ടിനിറങ്ങുന്നവരാണ് ഇരുകൂട്ടരും. വമ്പന്മാരെ മുഴുവന്‍ വീഴ്ത്തി അപ്രതീക്ഷിതമായി കുതിച്ച രണ്ടു ടീമുകളുടെ ഫൈനല്‍. അട്ടിമറികളും തട്ടുപൊളിപ്പന്‍ ആവേശപ്പോരാട്ടങ്ങളുമായി കുതിച്ച ഇംഗ്‌ളണ്ടും വിന്‍ഡീസും ഈഡന്‍ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് അവിസ്മരണീയമായൊരു ഏറ്റുമുട്ടലിനാണ്.
രണ്ടു ദിവസം മുമ്പുവരെ ഇവരെ കിരീടാവകാശികളായി കണ്ടവര്‍ ചുരുക്കം. എന്നാല്‍, അപ്രവചനീയതയെ ക്രിക്കറ്റ് വീണ്ടും മുറുകെപ്പിടിച്ചപ്പോള്‍ ഇന്ത്യയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും പോലുള്ള വീരന്മാര്‍ പാതിവഴിയില്‍ വീണുടഞ്ഞു.