ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450 കുട്ടികള്‍

10.29 PM 02-08-2016
rape_0807
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450ല്‍ അധികം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. ഡല്‍ഹി വനിതാ കമ്മീഷനാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
ആറു മാസത്തിനിടെ രാജ്യതലസ്ഥാനത്ത് 464 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 136 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഔട്ടര്‍ ഡല്‍ഹിയാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്- മുതിര്‍ന്ന വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ദിവസവും ശരാശരി രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഇവര്‍ അറിയിച്ചു. ഗാസിപൂരില്‍ ഏഴു വയസുകാരി ബാലിക 22കാരന്റെ പീഡനത്തിനിരയായതാണ് ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.