05:38 PM 24/05/2016
ന്യൂഡല്‍ഹി: യന്ത്രതകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ എയര്‍ ആബംലുന്‍സ് അടിയന്തരമായി നിലത്തിറക്കി. പാട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന സ്വകാര്യ എയര്‍ആംബുലന്‍സാണ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് അടിയന്തരമായി ഇടിച്ചിറക്കിയത്. ആല്‍ക്കെമിസ്റ്റ് ഫാര്‍മ കമ്പനിയുടെ സി 90 ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. ഡല്‍ഹിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തുള്ള നജഫ്ഗറിലെ ജനവാസ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ വയലിലാണ് വിമാനം ഇറക്കിയത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലത്തെിക്കാനുള്ള യാത്രക്കിടെയാണ് വിമാനം കേടായത്. ഇവരുള്‍പ്പെടെ വിമാനത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഏഴുപേര്‍ക്കും പരിക്കേറ്റു.
ലാന്‍ഡിങ്ങിനു തൊട്ടു മുമ്പ് യന്ത്രതകരാറ് സംഭവിച്ചതുമൂലമാണ് അടിയന്തമായി ഇടിച്ചിറക്കേണ്ടി വന്നതെന്ന് പൈലറ്റ് അറിയിച്ചു. പരിക്കേറ്റവരെ റോഡുമാര്‍ഗം ആശുപത്രിയിലത്തെിച്ചു.