6:21pm 4/3/2016
ന്യൂഡല്‍ഹി: നോയിഡയില്‍ നിന്നും തിങ്കളാഴ്ച മുതല്‍ കാണാതായ ഫാഷന്‍ ഡിസൈനര്‍ ശിപ്ര മാലികിനെ ഗുഡ്ഗാവില്‍ കണ്ടെത്തി. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് യുവതി സ്വയം വീട് വിട്ടിറങ്ങി പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടെലിവിഷനില്‍ തന്റെയും കുടുംബത്തിന്റെയും ഫോട്ടോ കണ്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം ശിപ്ര അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ ഗുഡ്ഗാവിലുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ചാന്ദ്നി ചൗക്കിലേക്ക് പോയ ശിര്പയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ ഇവരുടെ മാരുതി സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയിരുന്നു. കാറിന്റെ താക്കോല്‍ കാറിന്റെ സീറ്റിനടിയിലാണ് ഉണ്ടായിരുന്നത്. കാണാതായത് മുതല്‍ ശിപ്രയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.