ഡല്‍ഹിയില്‍ ഡെങ്കിപ്പനിബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു

09.59 AM 02-09-2016
_87953765_c0093043-feeding_mosquito-spl
രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. വ്യാഴാഴ്ച പനി ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ട് ആയി. അതേ സമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം രണ്ടു മാത്രമാണ്.
വ്യാഴാഴ്ച മരിച്ചവരില്‍ രണ്ടു പേരും പെണ്‍കുട്ടികളാണ്. തെക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ഭാഗ് പ്രദേശത്തു നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. ഈ വര്‍ഷം ഇതുവരെ 487 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെന്നാണ് കണക്കുകള്‍. ഇതില്‍ 368 എണ്ണവും ജൂലൈയ് മാസത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.