ഡല്‍ഹിയില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

07:41 am 13/9/2016
images (7)
കൊടകര: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന പെരുമ്പാവൂര്‍ സ്വദേശി കരവട്ട് പുത്തന്‍ വീട്ടില്‍ ഭാര്‍ഗവരാമന്റെ മകന്‍ അര്‍ജുന്‍ എന്ന അപ്പു (24 ) വാണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് ഡല്‍ഹി ഹരിയാന ദേശീയ പാതയില്‍ വച്ചാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊടകരയില്‍. അമ്മ : വെമ്മനാട്ട് പത്മകുമാരി , സഹോദരന്‍ : അഭിജിത്ത്.