ഡല്‍ഹിയില്‍ ബേക്കറിയില്‍ സ്‌ഫോടനം; മൂന്നു മരണം

11:25 am 18/8/2016
download (2)

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ ബേക്കറിയിലാണ് സ്‌ഫോടനം നടന്നത്. പുലര്‍ച്ചെ 5.30ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സമീപ വാസികള്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.