ഡല്‍ഹിയില്‍ യുവതിയെ നടുറോഡിലിട്ട് കുത്തികൊന്നു.

04:55 pm 20/09/2016
images (1)
ന്യൂഡല്‍ഹി: ബൈക്കിലത്തെിയയാള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി റോഡിലിട്ട് കുത്തികൊന്നു. ചൊവ്വാഴ്ച രാവിലെ ഡല്‍ഹി നഗരത്തിലാണ് സംഭവം നടന്നത്. കരുണ എന്ന 21 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

സ്വകാര്യ സ്കൂളില്‍ അധ്യാപികയായ കരുണ ജോലിക്ക് പോകുന്ന വഴിയാണ് അക്രമത്തിനിരയായത്. അക്രമി കരുണയെ 20 ഓളം തവണ കുത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതുമായ സിസി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി തവണ കുത്തിയ ശേഷം റോഡരികില്‍ നിന്നും കല്ളെടുത്ത് തലക്കടിക്കുകയും മരിച്ചെന്ന ഉറപ്പാക്കിയ ശേഷം ഇയാള്‍ ശരീരം തട്ടിതെറിപ്പിക്കുയും ചെയ്തു. യുവതിക്ക് നേരെ ആക്രമണം നടക്കുമ്പോള്‍ വഴിയാത്രക്കാര്‍ തിരിഞ്ഞു നോക്കുന്നതും സഹായിക്കാതെ കടന്നുപോകുന്നതുമായ ദൃശ്യങ്ങളും സി.സി. ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ അയല്‍വാസിയായ സുരേന്ദ്രനെ(34) പൊലീസ് അറസ്റ്റു ചെയ്തു. വിവാഹമോഹിതനായ ഇയാള്‍ കരുണയെ ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ അഞ്ചുമാസം മുമ്പ് കേസ് കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.
കരുണയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.