ഡല്‍ഹിയില്‍ വന്‍ തീപിടുത്തം

0900:am 26/4/2016
download (4)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാന്‍ഡി ഹൗസിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചേ രണ്ടുമണിയോടെയാണ്‌ തീപിടുത്തം ഉണ്ടായത്‌. തീപിടുത്തത്തില്‍ രണ്ടുപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. തീ അണയ്‌ക്കുന്നതിനെത്തിയ അഗ്നിശമനാ സേനയിലെ അംഗങ്ങള്‍ക്കാണ്‌ പൊള്ളലേറ്റത്‌. ഇവരെ റാംമോഹന്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
അഗ്നിശമന സേനയുടെ 35 യൂണിറ്റുകള്‍ എത്തിയാണ്‌ തീ അണച്ചത്‌. അറു മണിക്കൂറോളം സമയം എടുത്തു തീ നിയന്ത്രണ വിധേയമാക്കുന്നതിന്‌. ഓഡിറ്റോറിയത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ തീപിടുത്തം ഉണ്ടായത്‌. തുടര്‍ന്ന ഇത്‌ മറ്റ്‌ ഫ്‌ളോറുകളിലേക്ക്‌ പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ അഗ്നിശമനാസേന ഉദ്യോഗസ്‌ഥര്‍ പുറത്തെത്തിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല.