ഡല്‍ഹിയില്‍ സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം

08:15 അങ 25/04/2016
images (3)

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ നേതാജി സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ട് 4.30ഓടെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പേള്‍സ് ബിസിനസ് പാര്‍ക്ക് ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. ഞായറാഴ്ച ഓഫിസുകളിലേറെയും അവധിയായതിനാല്‍ വന്‍ ദുരന്തമൊഴിവായി. കെട്ടിടത്തിനു ചുവടെ പാര്‍ക് ചെയ്തിരുന്ന കാറുകള്‍ സുരക്ഷിതമായി മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. ഓഫിസ് സമുച്ചയത്തിലായിരുന്നു തീപിടിത്തം. 25ഓളം ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തത്തെി. കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ അഗ്‌നിശമന യന്ത്രം പ്രവര്‍ത്തന സജ്ജമായിരുന്നില്‌ളെന്ന് കണ്ടത്തെിയതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.