06.04 AM 01-09-2016
ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍നിന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പുറത്താക്കി. ലൈംഗീക ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കല്‍. മന്ത്രിക്കെതിരായ മതിയായ തെളിവുകള്‍ അടങ്ങിയ സിഡി ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി. കേജരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കേജരിവാള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയേയും പുറത്താക്കിയിരുന്നു. അസീം അഹമ്മദ് ഖാനാണ് പുറത്തായത്. കൈക്കൂലി ചോദിച്ചതിനായിരുന്നു നടപടി.