01:46 PM 06/06/2016
ന്യൂഡൽഹി: 2014ൽ ഡാനിഷ് വനിതയെ ബലാൽസംഗം ചെയ്ത കേസിൽ അഞ്ചുപേർ കുറ്റക്കാരെന്ന് ഡൽഹി കോടതി. പ്രതികൾക്കുള്ള ശിക്ഷ ജൂൺ ഒൻപതിന് പ്രഖ്യാപിക്കും. ഗൻജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അർജുൻ, രാജു ചക്ക എന്നിവരാണ് പ്രതികൾ. ആറാം പ്രതിയായ ശ്യാം ലാൽ വിചാരണക്കിടെ കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ചു. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തപ്പെട്ടത്.
2014 ജനുവരി 14നാണ് സംഭവം നടന്നത്. 54 കാരിയായ വിദേശ വനിതയെ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി ഡൽഹി റെയിൽവെ സ്റ്റേഷനടുത്തുള്ള ഡിവിഷണൽ ഓഫിസിനടുത്തുള്ള ഒഴിഞ്ഞ കോണിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും അവരുടെ സാധനങ്ങൾ കവർന്നെടുക്കുകയുമായിരുന്നു.